പണ്ടൊക്കെ കേരളത്തില്‍ നിറയെ കുടിയാന്മാരായിരുന്നു
പാതിരയാവോളം അധ്വാനിചാലും വയറു നിറച്ചു കഴിക്കാന്‍ വിധിയില്ലാത്തവര്‍
ഇപ്പഴാകട്ടെ കേരളം നിറയെ കുടിയന്മാരായിരിക്കുന്നു
കൂലി കീശ നിറച്ചു കിട്ടിയാലും വീട്ടിലെക്കൊന്നും വാങ്ങാത്തവര്‍
പാതിരയാവോളം കുടിച്ചാലും മതി വരാത്തവര്‍
ഇനി എന്ത് പരിഷ്കരണം കൊണ്ടാണാവോ ഈ ശീലമൊന്നു മാറ്റിയെടുക്കാന്‍
കഴിയുക കലികാലം മനുഷ്യരുടെ നാല്ക്കാലി കാലം
സ്വര്‍ണ്ണ വില റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറും വീണ്ടും ഇടിയും
പക്ഷെ കുടി റിക്കാര്‍ഡുകള്‍ മുന്നോട്ട് മാത്രം നീങ്ങുന്നു.
അതും സര്ക്കാരിന്നു ഷാപ്പുടമകള്‍ കൊടുക്കുന്ന കണക്കനുസരിച്ച്.
ശരിയായ കണക്ക് ഒരു പക്ഷെ തോമസ് ഐസക്കിന്റെ ബജറ്റ് കമ്മിയെക്കാള്‍ അധികമോ
ആകെ ബജറ്റ് തുകയേക്കാള്‍ കൂടുതലോ ആയാലും ആരും അത്ഭുതപ്പെടില്ല.
ചാലകുടിയന്മാരും പൊന്നാനിയിലെ മാപ്ല കുടിയന്മാരും
ഇരിങ്ങാലികുടയിലെ കരിങ്കാലി കുടിയന്മാരും കോട്ടയത്തെ കോട്ടിട്ട കുടിയന്മാരും
തമ്മില്‍ മത്സരിക്കുന്നു.
മറ്റു ചിലര്‍ ഒരു കയ്യില്‍ വെള്ളവും മറു കയ്യില്‍ പള്ളിക്കൂടവും കുപ്പിയില്‍ കഷായവുമായി നടക്കുന്നു.
വെള്ളാ വേണ്ടേ പള്ളിയ വേണ്ടേ പള്ളിക്കൂടാ വേണ്ടേ ,
ഒരു കള്ളിന്റെ തുള്ളിക്കൊരു കുടം കാച്ചിയതും കൂട്ടിയാ
ഏതു തുല്ലാത്ത മനവും തുള്ളും